കാസര്‍കോട് (www.evisionnews.co): രാഷട്രീയ പ്രതിയോഗികളെ നിരന്തരമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന കേരളത്തിലെ സി.പി.എം കൊലപാതകികളുടെ സംഘമായിമാറിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം നേതാക്കള്‍ പറയുന്നത് പച്ചക്കള്ളമാണ്. നേതൃത്വത്തിന്റെ അറിവോടു കൂടിയാണ് കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത്. നേതാക്കളുടെ അറിവോടും സമ്മതത്തോടുമാണ് കൊലകള്‍ നടത്തിയതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അറസ്റ്റിലായ പ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ പീതാംബരന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രതികളെ തള്ളിപ്പറയുന്ന പാര്‍ട്ടി നേതൃത്വം രഹസ്യമായി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ദിവസങ്ങള്‍ കഴിഞ്ഞാല്‍ പാര്‍ട്ടി തള്ളിപ്പറഞ്ഞ പ്രതികളെ സി.പി.എം നേതൃത്വം സംരക്ഷിക്കുന്നത് കേരളം നേരത്തെ കണ്ടതാണ്. ക്രിമിനലുകളുടെ ഒളിത്താവളമായിമാറിയ സി.പി.എമ്മിനെ ജനമനസുകളില്‍ നിന്ന് ഒറ്റപ്പെടുത്തണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി.സി ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാഫഖി തങ്ങള്‍, സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, കെ.ഇ.എ ബക്കര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, ഹാരിസ് തൊട്ടി, ഷംസുദ്ധീന്‍ കൊളവയല്‍, സിദ്ധീഖ് സന്തോഷ് നഗര്‍, കെ.കെ ബദ്‌റുദ്ധീന്‍, ഹമീദ് മാങ്ങാട്, ഷറഫുദ്ധീന്‍ കുണിയ, മുസ്തഫ പാറപ്പള്ളി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Post a Comment
0 Comments