കാസര്‍കോട് (www.evisionnews.co): സി.പി.എം ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായ പെരിയ കല്യോട്ടെ ശരത്‌ലാലിന്റെ പി.ജി വിദ്യാര്‍ത്ഥിനിയായ സഹോദരിയുടെ വിവാഹ ചെലവ് യൂത്ത് ലീഗ് ഏറ്റെടുത്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് വിവാഹ ചെലവ് ഏറ്റടുത്ത വിവരം ഡി.സി.സി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരപന്തലില്‍വെച്ച് പ്രഖ്യാപിച്ചത്.
ശരത് ലാലിന്റെ ആദ്യ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുത്തിരുന്നു. ഓലമേഞ്ഞ വീട്ടില്‍ കഴിയുന്ന കൃപേഷിന്റെ കുടുംബത്തിന് പുതിയ വീട് വെച്ച് കൊടുക്കാമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എയും വാഗ്ദാനം നല്‍കിയിരുന്നു.
Post a Comment
0 Comments