കൊച്ചി (www.evisionnews.co) കൊച്ചി നഗരത്തില്‍ വന്‍തീപിടുത്തം. സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള പാരഗണ്‍ ചെരിപ്പു കമ്പനിയുടെ ഗോഡൗണിനാണ് ഉച്ചയ്ക്ക് 11.30 ന് തീപിടുത്തമുണ്ടായത്. അഞ്ചുനിലയുള്ള കെട്ടിടം പൂര്‍ണമായും കത്തിയമരുകയാണ്.
കൊച്ചിയിലെയും ആലപ്പുഴയിലെയും അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയരുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികള്‍ അഗ്നിശമന സേന സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സമീപ പ്രദേശത്തു നിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്.
Post a Comment
0 Comments