ഇടുക്കി (www.evisionnews.co): രണ്ടു ദിവസങ്ങളിയായി നടന്ന പാരലല്‍ കോളജ് അസോസിയേഷന്‍ 17മത് സംസ്ഥന സമ്മേളനം കട്ടപ്പനയില്‍ സമാപിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്ന റാലിക്ക് ശേഷം പൊതുസമ്മേളനം ജോയിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് രാജന്‍ തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിജി വര്‍ഗീസ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി ഡോ. രാജേഷ് മേനോന്‍, ട്രഷറര്‍ നാരായണന്‍, ജില്ലാ രക്ഷാധികാരി ജോയി വെട്ടിക്കുഴി, എം.ജി യൂണിവേഴ്‌സിറ്റി പി.ജി പ്രൈവറ്റ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ കട്ടപ്പന നഗരസഭ ചെയര്‍മാന്‍ അഡ്വ. മനോജ് എബ്രാഹാം മെറിറ്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. സനല്‍ ജോസഫ്, പി.വി സന്തോഷ് പ്രസംഗിച്ചു.
Post a Comment
0 Comments