Type Here to Get Search Results !

Bottom Ad

ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ്: ജി.എഫ്.സി റേഞ്ചേഴ്‌സ് ഒറവങ്കര ജേതാക്കള്‍


ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സോക്കര്‍ ലീഗും കാസറഗോഡിയന്‍ മെഗാ മീറ്റും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് വേറിട്ടതായി. അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണക്കായി ദുബൈ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രഥമ ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പന്ത്രണ്ടു ടീമുകള്‍ മത്സരിച്ചു.

മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ശക്തരായ സ്‌ക്വയര്‍ വണ്‍ എഫ്.സിയെ പരാജയപ്പെടുത്തി ജി.എഫ്.സി ഒറവങ്കര ജേതാക്കളായി. കാസര്‍കോട് ജില്ലക്കാരായ യു.എ.ഇ വാസികള്‍ ജാതി ഭേദമന്യേ കുടുംബ സമേതം പങ്കെടുത്ത കാസറഗോഡിയന്‍ മെഗാ മീറ്റ് വര്‍ണപ്പകിട്ടേകി. ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലും മെഗാ മീറ്റ് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയും ഉദ്ഘാടനം ചെയ്തു.

യു.എ.ഇ സഹിഷ്ണുത വര്‍ഷാചരണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള സഹിഷ്ണുത ബാനറില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തന്റെ കൈപ്പത്തി അടയാളപ്പെടുത്തി ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വരൂപിച്ച 12 കിണറുകളുടെ പ്രഖ്യാപനം ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി ഷാഫി നിര്‍വഹിച്ചു. പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തകന്‍ അമീര്‍ കല്ലട്ര, ഫുട്‌ബോള്‍ കളിക്ക് വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച സ്ട്രൈക്കര്‍ അബ്ദുല്ല, പഴയകാല കെ.എം.സി.സി നേതാക്കളായ ജബ്ബാര്‍ തെക്കില്‍, അബ്ദുല്‍ ഖാദര്‍ കളനാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, എം.എ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ടി.ആര്‍. ഹനീഫ, അഫ്‌സല്‍ മെട്ടമ്മല്‍, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷറഫ് കര്‍ള, അസീസ് കീഴൂര്‍, സിദ്ദീഖ് പള്ളിപ്പുഴ, റഷീദ് ഹാജി കല്ലിങ്കാല്‍, നൂറുദ്ധീന്‍ കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം, ഹസൈനര്‍ ബീജന്തടുക്ക, യുസഫ് മുക്കൂട്, ഫൈസല്‍ മുഹ്സിന്‍, ഹാഷിം പടിഞ്ഞാര്‍, സലാം തട്ടാനിച്ചേരി, ഫൈസല്‍ പട്ടേല്‍, എ.ജി.എ റഹ്മാന്‍, ഷബീര്‍ കൈതക്കാട്, പി.ഡി നൂറുദ്ധീന്‍, ഡോ: ഇസ്മായില്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, വിനോദ് നമ്പ്യാര്‍, ഫര്‍ദാന്‍ ജുനൈദ്, ഷംസുദ്ധീന്‍ നെല്ലറ, ഹനീഫ മരവയല്‍, മുഹമ്മദ് കുഞ്ഞി എം.ഐ.എസ്, അഷറഫ് ബോസ്, ബഷീര്‍ ടബാസ്‌കോ, റിയാസ് അപ്‌സര, ഹാരിസ് ദാനത്, ആസിഫ് വെള്ളിയോട്, ഷംസുദ്ധീന്‍ മാണിക്കോത്തിന് സംബന്ധിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ബദര്‍ അല്‍സമാ പോളി ക്ലിനിക് ജനറല്‍ മാനേജര്‍ ഷഫീഖ് എന്നിവര്‍ ജേതാക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. കെ.ജി.എന്‍ റഊഫ് സ്വാഗതവും സി.എ ബഷീര്‍ നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad