കാസര്‍കോട് (www.evisionnews.co): ഒരുനാടിന്റെ നിരന്തരമായ മുറവിളിക്കൊടുവില്‍ രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ്. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചു. രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എം.പി, എംഎല്‍എമാര്‍ നിരവധി തവണ റെയില്‍വെക്കും കേന്ദ്ര സര്‍ക്കാറിനും നിവേദനങ്ങള്‍ അയച്ചിരുന്നു. നേരത്തെ നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അന്ത്യോദയ എക്‌സ്പ്രസിനും കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ചിരുന്നു.
കാസര്‍കോട് ജില്ലയില്‍ രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കേന്ദ്ര മന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്കടക്കം ബന്ധപ്പെട്ടവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. നേരത്തെ അന്ത്യോദയ എക്‌സ്പ്രസിന് എം.എല്‍.എയുടെ ഇടപെടലില്‍ സ്റ്റോപ്പ് അനുവദിച്ചപ്പോഴും രാജധാനിക്കും സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
നിലവില്‍ കണ്ണൂര്‍ വിട്ടാല്‍ മംഗളൂരു മാത്രമാണ് രാജധാനിക്ക് സ്റ്റോപ്പുള്ളത്. ഇത് കാസര്‍കോട് ജില്ലയിലെ ദീര്‍ഘദൂര യാത്രക്കാര്‍ വലിയ രീതിയില്‍ ദുരിതത്തിലായിരുന്നു. ജില്ലയില്‍ നിന്നും നിരവധിപേരാണ് തൊഴില്‍- പഠന ആവശ്യാര്‍ത്ഥം മുംബൈ, ഡല്‍ഹി, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് പോകുന്നത്. കേന്ദ്ര സര്‍വകലാശാല, സി.പി.സി.ആര്‍.ഐ, എച്ച്.എ.എല്‍, ഭെല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ജില്ലയില്‍ രാജധാനിക്ക് സ്റ്റോപ്പ് വേണ്ടതിന്റെ ആവശ്യകത അധികൃതരെ എം.എല്‍.എ നിരവധി തവണ കത്തിലൂടെയും നേരിട്ടും അറിയിച്ചിരുന്നു.

Post a Comment
0 Comments