
(www.evisionnews.co) ‘ശബരിമല കര്‍മ്മ സമിതിയുടെ അക്കൗണ്ടിലേക്ക് അയച്ച പണമെത്തുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണെന്ന് പരാതി. തങ്ങളുടെ ധനസമാഹരണ പരിപാടിയെ തകര്‍ക്കുന്നതിന് വേണ്ടി ചിലര്‍ ബോധപൂര്‍വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായിട്ടാണ് പരാതി. ശബരിമല വിഷയത്തില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് വേണ്ടിയുള്ള നിയമസഹായത്തിനാണ് ‘ശതം സമര്‍പ്പയാമി’യെന്ന പേരില്‍ കര്‍മ്മ സമിതി പുതിയ പദ്ധതി ആരംഭിച്ചത്.
‘ധര്‍മ്മയോദ്ധാക്കാള്‍ക്കൊരു സ്‌നേഹാശ്‌ളേഷം’ എന്ന പേരില്‍ ഈ മാസം 17 ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ശബരിമല കര്‍മ്മ സമിതി ധനസമാഹാഹരണത്തിനുള്ള ‘ശതം സമര്‍പ്പയാമി’ ക്ക് തുടക്കമിട്ടത്. പ്രതിഷേധക്കാര്‍ക്ക് നിയമസഹായത്തിനായി 100 രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക. തുടര്‍ന്ന് ഇതിന്റെ റസീപ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നായിരുന്നു കര്‍മ്മ സമിതി നേതാവ് കെ.പി ശശികല ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.
Post a Comment
0 Comments