Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അങ്കമാലി കടമ്പൂര്‍ പാലക്കല്‍ ഹൗസില്‍ പി.എസ് ഷൈജുവിനെ (38)യാണ് ആലിയ ലോഡ്ജിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി കാസര്‍കോട്ടാണ് താമസം. ഇന്ന് രാവിലെ മുറി വൃത്തിയാക്കാനെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ വിവരമറിയിക്കുകയും വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോള്‍ ഷൈജുവിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad