ന്യൂഡല്‍ഹി (www.evisionnews.co): മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. അല്‍സിമേഴ്സും പാര്‍ക്കിന്‍സണും ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു . ഇന്ന് രാവിലെയാണ് മരണ വാര്‍ത്ത കുടുംബം സ്ഥിരീകരിച്ചത്. 1967ലാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വാജ്‌പേയി സര്‍ക്കാറിലെ പ്രതിരോധമന്ത്രിയായിരുന്നു ജോര്‍ജ് മാത്യു ഫെര്‍ണാണ്ടസ്. നിരവധി തവണ കേന്ദ്ര മന്ത്രി പദവി അലങ്കരിച്ചു. വാര്‍ത്താ വിനിമയം, വ്യവസായം, റെയില്‍വെ എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
Post a Comment
0 Comments