ന്യൂഡല്‍ഹി (www.evisionnews.co): തീവ്ര വര്‍ഗീയ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ആനന്ദകുമാര്‍ ഹെഗ്‌ഡെ. താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രമായിരുന്നുവെന്നും അത് പിടിച്ചെടുത്തതാണെന്നും ഹിന്ദുക്കള്‍ ഉറങ്ങിയാല്‍ വീടുകള്‍ മസ്ജിദാക്കുമെന്നും കുടകില്‍ സംഘടിപ്പിച്ച റാലിക്കിടെ മന്ത്രി പറഞ്ഞു. താജ്മഹല്‍ നിര്‍മിച്ചത് മുസ്ലിംകളല്ലെന്നും ചരിത്രമത് വ്യക്തമാക്കുന്നുണ്ടെന്നും പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ഷാജഹാന്റെ ആത്മകഥയില്‍ അദ്ദേഹം ഈ കൊട്ടാരം ജയസിംഹ രാജാവിന്റെ പക്കല്‍നിന്നും വാങ്ങിയതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തേജോ മഹല്യ എന്ന പേരില്‍ പരമതീര്‍ത്ഥ രാജാവ് നിര്‍മിച്ച ശിവ മന്ദിരമായിരുന്നു അത്. പിന്നീട് താജ്മഹല്‍ എന്ന് പേരുമാറ്റിയതാണ്. നമ്മളിനിയും ഉറങ്ങുകയാണെങ്കില്‍ നമ്മുടെ വീടുകളെ അവര്‍ മസ്ജിദെന്ന് പേരുമാറ്റി വിളിക്കും. നമ്മുടെ ദൈവമായ രാമനെ ജഹന്‍പാന എന്നും സീതാ ദേവിയെ ബീബിയെന്നും വിളിക്കും, ഹിന്ദുപെണ്‍കുട്ടികളെ തൊടുന്നവരുടെ കൈ വെട്ടുകയാണ് വേണ്ടത് ആനന്ദ് കുമാര്‍ പറഞ്ഞു.
മുമ്പ് ശബരിമല വിഷയത്തിലും ഹെഗ്‌ഡെ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. കേരളസര്‍ക്കാരിന്റെ നിലപാട് ഹിന്ദുക്കളെ പകല്‍വെളിച്ചത്തില്‍ ബലാത്സംഗം ചെയ്യുന്നത് പോലെയാണെന്നായിരുന്നു ഹെഗ്‌ഡെ പറഞ്ഞത്. പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നായിരുന്നു മന്ത്രിയുടെ വാദം. 2017ല്‍ തന്റെ പാര്‍ട്ടിയായ ബി.ജെ.പി ഭരണഘടന തിരത്തുമെന്ന് പ്രസ്താവിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു.
Post a Comment
0 Comments