Type Here to Get Search Results !

Bottom Ad

വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാതെ; ജനകീയ പടയണി തീര്‍ത്ത് സി.പി.എം ജനജാഗ്രതാ ജാഥ


കാസര്‍കോട് (www.evisionnews.co): ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ ആര്‍ എസ് എസുകാര്‍ വധിക്കാന്‍ ശ്രമിച്ച മദ്രസാധ്യാപകന്‍ അബ്ദുല്‍ കരീമിന്റെ നാട്ടില്‍ നിന്നും തിങ്കളാഴ്ച സി പി എം ജില്ലാകമ്മിറ്റി നേതൃത്വത്തിലുള്ള ജനജാഗ്രതാ ജാഥ പര്യടനത്തിന് തുടക്കം. സംസ്ഥാന സര്‍ക്കാരിനെതിരെയായ പ്രതിഷേധമായി നടത്തിയ ഹര്‍ത്താലില്‍ മദ്രസാധ്യാപകനെ വധിക്കാന്‍ ശ്രമിച്ചത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടായിരുന്നു. നാടാകെ വര്‍ഗീയ സംഘര്‍ഷം കത്തിച്ച് രാഷ്ട്രീയ നേട്ടത്തിനുള്ള നിഗൂഢ പദ്ധതിയാണ് സംഘപരിവാറിന്റെ തോളിലിരുന്ന് ബിജെപി നേതാക്കള്‍ ആസൂത്രണം ചെയ്തത്. 

സംഘ്പരിവാറിന്റെ കുടിലത ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയാണ് ജനജാഗ്രതാ ജാഥ മുന്നേറുന്നതെന്നും ആര്‍ എസ് എസ് ഭീകരതയ്ക്കെതിരെ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും കരുത്തും പകര്‍ന്ന് പ്രതിരോധമുയര്‍ത്താന്‍ കെല്‍പ്പുള്ള പ്രസ്ഥാനം സിപിഎമ്മും ഇടതുപക്ഷവുമാണെന്ന് വ്യക്തമാക്കുന്നതാണ് ജാഥയുടെ സ്വീകരണമെന്നും നേതാക്കള്‍ പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാലീഡറും ജില്ലാസെക്രട്ടറിയുമായ എം വി ബാലകൃഷ്ണന്‍, ജാഥാംഗങ്ങളായ കെ.പി സതീഷ്ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, പി. ജനാര്‍ദനന്‍, കെ.വി കുഞ്ഞിരാമന്‍, വി.പി.പി മുസ്തഫ, വി.കെ രാജന്‍, കെ.ആര്‍ ജയാനന്ദ, സാബു അബ്രഹാം, എം. സുമതി സംസാരിച്ചു.

ബായാര്‍പദവില്‍ നാരായണ ഷെട്ടി അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ബന്തിയോട് അശോക ഭണ്ഡാരി അധ്യക്ഷനായി. ബേബി ഷെട്ടി സ്വാഗതം പറഞ്ഞു. കുമ്പളയില്‍ കൃഷ്ണ ചെട്ടിയാര്‍ അധ്യക്ഷനായി. സി.എ സുബൈര്‍ സ്വാഗതം പറഞ്ഞു. ബാഡൂരില്‍ പി ഇബ്രാഹിം അധ്യക്ഷനായി. വിട്ടല്‍ റൈ സ്വാഗതം പറഞ്ഞു. ബദിയടുക്കയില്‍ പി കെ മഞ്ചുനാഥ അധ്യക്ഷത വഹിച്ചു. കെ. ജഗനാഥ ഷെട്ടി സ്വാഗതം പറഞ്ഞു. മുള്ളേരിയയില്‍ കെ ശങ്കരന്‍ അധ്യക്ഷനായി. മോഹനന്‍ സ്വാഗതം പറഞ്ഞു. ബോവിക്കാനത്ത് ബി.കെ നാരായണന്‍ അധ്യക്ഷനായി. എം മാധവന്‍ സ്വാഗതം പറഞ്ഞു. പടുപ്പില്‍ കെ പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍ രാജന്‍ സ്വാഗതം പറഞ്ഞു. കാഞ്ഞിരത്തുങ്കാലില്‍ സി രാമചന്ദ്രന്‍ അധ്യക്ഷനായി. കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തച്ചങ്ങാട് കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷനായി. ബാലന്‍ കുതിരക്കോട് സ്വാഗതം പറഞ്ഞു. പാലക്കുന്നില്‍ മധു മുദിയക്കാല്‍ അധ്യക്ഷനായി. ബി.ആര്‍ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ എം കെ രവീന്ദ്രന്‍ അധ്യക്ഷനായി. അനില്‍ ചെന്നിക്കര സ്വാഗതം പറഞ്ഞു. ചെര്‍ക്കളയില്‍ ആദ്യദിവസത്തെ സമാപനം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ടിഎംഎ കരീം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ ധന്യവാദ് സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച കോട്ടച്ചേരിയില്‍ നിന്നാരംഭിക്കുന്ന ജാഥ തൃക്കരിപ്പൂരില്‍ സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad