കാസര്‍കോട് (www.evisionnews.co): വഴിയരികില്‍ വില്‍ക്കുന്ന കരിമ്പ് ജ്യൂസ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം കടകളില്‍ ഉപയോഗിക്കുന്ന ഐസുകള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ വരുന്ന വഴിയോര കരിമ്പ് കച്ചവടക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഭക്ഷ്യയോഗ്യമായ വെള്ളത്തിന്റെ പിഎച്ച് മൂല്യം ഏഴാണ്. എന്നാല്‍ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസിന്റെ പിഎച്ച് മൂല്യം നാലെന്നാണ് കണ്ടെത്തിയത്.
കരിമ്പ് ജ്യൂസ് വില്‍ക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് ആരോഗ്യ വകുപ്പിലെ അധികൃതര്‍ വിലയിരുത്തുന്നു. നാന്നൂറ് രൂപ കൂലി വാങ്ങുന്ന തൊഴിലാളികള്‍ക്ക് കരിമ്പും ഐസും എത്തിക്കുന്നത് കരാറുകാരാണ്. പാഴ്‌വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ശേഖരിക്കുന്ന പഴയ ശീതീകരണ ശാലയിലാണ് ഐസ് സൂക്ഷിക്കുന്നത്. ഏറെനടന്നു ക്ഷീണിക്കുമ്പോള്‍ അല്ലെങ്കില്‍ ഡ്രൈവിംഗിനിടയില്‍ ക്ഷീണിതരായാല്‍ സാധാരണ ചെയ്യുന്ന കാര്യമാണ് പാതയോരങ്ങളിലെ ചെറിയ കടകളില്‍ നിന്ന് ജ്യൂസ് വാങ്ങി കുടിക്കുന്നത്.

Post a Comment
0 Comments