Type Here to Get Search Results !

Bottom Ad

വര്‍ഗീയമെന്ന ആക്ഷേപം മറികടക്കാന്‍ മതില്‍ അഴിച്ചു പണിയണമെന്ന് സി.പി.എം


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലില്‍ മതന്യൂനപക്ഷങ്ങളേയും പങ്കെടുപ്പിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം. എല്ലാ മത വിഭാഗങ്ങളേയും ക്ഷണിക്കാനാണ് തീരുമാനം. ന്യൂനപക്ഷ മത മേലധ്യക്ഷന്മാരെയും ന്യൂനപക്ഷങ്ങളെയും ക്ഷണിക്കണമെന്ന് സി.പി.എം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. തീരുമാനം സര്‍ക്കാരിനെ ഉടന്‍ അറിയിക്കും. വര്‍ഗീയ മതിലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മതത്തിന്റേയും ജാതിയുടേയും പേരില്‍ സി.പി.എം ചടങ്ങുകള്‍ നടത്തരുതെന്ന് വി.എസും പറഞ്ഞിരുന്നു.

ഹിന്ദുമത സംഘടനകളെ മാത്രം വിളിച്ചു ചേര്‍ത്തു പ്രത്യേക മതിലുണ്ടാക്കുന്നതില്‍ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിതാ മതിലിന്റെ പ്രധാന സംഘാടകരായി ഹിന്ദുത്വ സംഘടനാ ഭാരവാഹികളെ നിയമിച്ചതും വിവാദമായിരുന്നു. നിയമ സഭയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറും മതില്‍ വര്‍ഗീയമാണെന്നു ആക്ഷേപിച്ചിരുന്നു. സി.പി.എം സെക്രട്ടേറിയറ്റിലും ഒരു മത വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് സര്‍ക്കാര്‍ ചെലവില്‍ മതില്‍ പണിയുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അതുകൊണ്ടാണ് അവസാനം എല്ലാവരെയും വിളിക്കണമെന്ന നിര്‍ദേശം പാര്‍ട്ടി നല്‍കിയതും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad