Type Here to Get Search Results !

Bottom Ad

മയക്കുമരുന്നുമായി യുവാവ് ഖത്തറില്‍ ജയിലിലായ സംഭവം: കാഞ്ഞങ്ങാട് സ്വദേശിയായ സുഹൃത്ത് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): ഹാഷിഷ് ഓയിലുമായി അണങ്കൂര്‍ സ്വദേശിയായ യുവാവ് ഖത്തറില്‍ പിടിയിലായ സംഭവത്തില്‍ മയക്കുമരുന്ന് കൊടുത്തുവിട്ട് വഞ്ചിച്ചെന്ന പരാതിയില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് അഞ്ചില്ലത്ത് ഹൗസില്‍ അഹമ്മദ് കബീറിനെ (24)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. അണങ്കൂര്‍ സ്വദേശി ശിഹാബിന്റെ (21) പിതാവ് ടി.എച്ച് അബ്ദുല്ലയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തില്‍ കബീര്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

അണങ്കൂരിലെ ഓട്ടോഡ്രൈവര്‍ റിയാസ്, കാഞ്ഞങ്ങാട് ആറങ്ങാടിയിലെ റാസിഖ്, റാഷിദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഖത്തറില്‍ ശിഹാബ് പിടിയിലായതോടെയാണ് സംഭവം പുറത്തായത്. കബീറിന്റെ നേതൃത്വത്തിലുള്ള സംഘം മരുന്നാണെന്ന് പറഞ്ഞ് നാലുകിലോ ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട് ശിഹാബിനെ വഞ്ചിക്കുകയായിരുന്നു. 

ഇക്കഴിഞ്ഞ നവംബര്‍ 23ന് രാത്രിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനത്തിലാണ് ശിഹാബ് ഖത്തറിലേക്ക് പോയത്. പിറ്റേദിവസം പുലര്‍ച്ചെ ഖത്തര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ശിഹാബ് അറസ്റ്റിലാവുകയായിരുന്നു. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്നും ഖത്തറിലുള്ള ഒരു രോഗിക്ക് മരുന്നാണെന്ന് പറഞ്ഞാണ് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ടത്. ഖത്തറിലേക്ക് പോയ മകനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ അന്വേഷിക്കുന്നതിനിടെയാണ് ജയിലിലായ വിവരം അറിയിഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad