വാണിമേല്‍ (www.evisionnews.co): പ്രളയ കേരളത്തിന് കൈത്താങ്ങാവാന്‍ വാണിമേല്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി. വീട് നഷ്ടപ്പെട്ട നിര്‍ധനര്‍ക്ക് വീട് എന്ന പദ്ധതിയുമായാണ് വാണിമേലിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാരുണ്യരംഗത്ത് മാതൃകയാവുന്നത്. ആദ്യസംരഭമായ വീട് സമര്‍പ്പണ ചടങ്ങോടുകൂടിയാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ യുവജനയാത്ര വയനാട് ജില്ലയില്‍ ആരംഭം കുറിച്ചത്. ജാഥാ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. മറ്റൊരു വീടിന്റെ പ്രവര്‍ത്തി കൂടി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി.
യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വയനാട് ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ്, വാണിമേല്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷന്‍ കരീം ഹാജിക്ക് താക്കോല്‍ നല്‍കിയാണ് മുനവ്വറലി തങ്ങള്‍ വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Post a Comment
0 Comments