Type Here to Get Search Results !

Bottom Ad

പശുക്കളെ കശാപ്പ് ചെയ്തവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യോഗി


(www.evisionnews.co) ഗോവധം നടത്തിയവരെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ കലാപകാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബോധ് സിങ്ങിനെ കുറിച്ച് ഒരക്ഷരം പോലും യോഗി മിണ്ടിയില്ല. കലാപം ആസൂത്രിതമാണെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തവരെ അറസ്റ്റ് ചെയ്യാന്‍ യോഗി ആവശ്യപ്പെട്ടില്ല.

ബുലന്ദ്ശഹറിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് പശുക്കളെ കശാപ്പ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ യോഗി പൊലീസിനോട് ആവശ്യപ്പെട്ടത്. സംഭവത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുള്ളതായാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനിഷ് അവാസ്തി പറഞ്ഞു. സംഭവത്തെ കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി പശുക്കളെ കൊന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് യോഗിയുടെ നിര്‍ദ്ദേശം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad