Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ഓട്ടോ- ടാക്സി നിരക്ക് കൂട്ടി

Related image

(www.evisionnews.co) സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിച്ചു. ഓട്ടോയുടെ മിനിമം ചാര്‍ജ 20 രൂപയില്‍ നിന്ന 25 ആയും ടാക്സിയുടേത് 150ല്‍ നിന്ന് 175 ആയും ഉയര്‍ത്തി. ചാര്‍ജവര്‍ധനവിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ധന വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണു തീരുമാനം. ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായും ടാക്സി നിരക്ക് 200 രൂപയായും എന്‍ജിന്‍ ശേഷി 1500 സിസിക്കു മുകളിലുള്ള ടാക്സികളുടെ മിനിമം നിരക്ക് 250 രൂപയായും വര്‍ധിപ്പിക്കണം എന്നായിരുന്നു കമ്മിഷന്റെ ശുപാര്‍ശ. നാളത്തെ നിയമസഭാ സമ്മേളനത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad