Type Here to Get Search Results !

Bottom Ad

പെറ്റിയടിക്കുന്നതിനിടെ സെല്‍ഫിയെടുത്തു: അല്‍ക്കു ഇനി സിനിമയില്‍


കൊച്ചി (www.evisonnews.co): ഒരു സെല്‍ഫി നിമിത്തം ജീവിതം മാറിമറിഞ്ഞ കഥയാണ് എറണാകുളം സ്വദേശിയായ അല്‍ക്കുവിന്റേത്. സെല്‍ഫി എന്നാല്‍ വെറുമൊരു സെല്‍ഫിയല്ല അല്‍ക്കുവിനെ സിനിമയിലെടുക്കാന്‍ കാരണമായത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേര്‍ത്ത് അല്‍ക്കു പകര്‍ത്തിയ സെല്‍ഫി സമൂഹമാധ്യമ ലോകത്ത് തരംഗമായിരുന്നു. ഓട്ടോ ഡ്രൈവറായി എറണാകുളത്ത് ജോലി ചെയ്യുകയാണ് അല്‍ക്കു.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രം സകലകലാശാലയില്‍ രസകരമായൊരു കഥാപാത്രത്തെ അല്‍ക്കു അവതരിപ്പിക്കും. ചിത്രത്തില്‍ ബിടെക് വിദ്യാര്‍ത്ഥിയായാകും അല്‍ക്കു എത്തുക. സുജിത്ത് വാസുദേവ് ചിത്രം ഓട്ടര്‍ഷയിലും ചെറിയൊരു വേഷത്തില്‍ അല്‍ക്കു എത്തിയിരുന്നു.

മലയാളത്തിലെ പ്രമുഖ താരനിരയോടൊപ്പം 45ഓളം പുതുമുഖങ്ങളും അണിനിരക്കുന്ന സകലകലാശാല ജനുവരി 11നാണ് റിലീസിനെത്തുക. നിരഞ്ജന്‍, മാനസ എന്നിവരാണ് പ്രധാനതാരങ്ങള്‍. ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad