Type Here to Get Search Results !

Bottom Ad

നിയമ ലംഘനം: ജില്ലയില്‍ അഞ്ചു ദിവസത്തിനിടെ പിടിയിലായത് 990 വാഹനങ്ങള്‍

കാസര്‍കോട് (www.evisionnews.co): ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തുന്ന സംയുക്ത വാഹന പരിശോധനയില്‍ അഞ്ചുദിവസംകൊണ്ട് പിഴയായി ഈടാക്കിയത് 4,56,900 രൂപ. ഇന്നലെ പുലര്‍ച്ചെവരെയുള്ള കണക്കാണിത്. 990 വാഹനങ്ങളില്‍ നിന്നായാണ് ഇത്രയും പിഴ ഈടാക്കിയത്. ഡിസംബര്‍ ഒന്നിനാണ് കലക്ടറുടെ നിര്‍ദേശ പ്രകാരം പൊലീസ്, മോട്ടോര്‍ വാഹന, റവന്യൂ വകുപ്പുകള്‍ പരിശോധന തുടങ്ങിയത്. 

ക്രമരഹിതമായ നമ്പര്‍ പ്ലേറ്റ്, ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, വാഹനങ്ങളിലെ അംഗീകൃതമല്ലാത്ത ആള്‍ട്ടറേഷന്‍, നിയമപ്രകാരമല്ലാത്തതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ ലൈറ്റുകള്‍, അമിതഭാരം കയറ്റല്‍, മൈനര്‍ ഡ്രൈവിംഗ്, ട്രിപ്പിള്‍ റൈഡിഗ് തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചന്ദ്രഗിരിപ്പാലം, കുമ്പള പാലം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. പരിശോധനയില്‍ കാസര്‍കോട് ആര്‍ഡിഒ അബ്ദുല്‍ സമദ്, ആര്‍.ടി.ഒ അബ്ദുല്‍ ഷുക്കൂര്‍ കൂടക്കല്‍, എം.വി.ഐമാരായ ചാര്‍ലി ആന്റണി, ശങ്കരപിള്ള, ദിനേശ് കുമാര്‍, എഎം.വി.ഐമാരായ രാജേഷ് കോറോത്ത്, ടി. വൈകുണ്ഠന്‍, കോടോത്ത് ദിനേശന്‍, ബേബി, ലാജി, രഞ്ജിത്ത്, സുരേഷ്, ട്രാഫിക് എസ്.ഐ ശശികുമാര്‍, കുമ്പള എസ്.ഐ അശോകന്‍ പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad