Type Here to Get Search Results !

Bottom Ad

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് തമ്മില്‍തല്ല്: മൂന്നുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍


കാഞ്ഞങ്ങാട് (www.evisionnews.co): അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തമ്മില്‍തല്ലില്‍ മൂന്നുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍. മുത്തപ്പന്‍ത്തറയിലെ രാമയ്യ ഹെഗ്ഡയുടെ മക്കളായ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ജനാര്‍ദനന്‍ (55), സഹോദരന്‍ രാമചന്ദ്രന്‍ (65), ഭാര്യ ശശികല (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി രാമചന്ദ്രന്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൈയില്‍ കരുതിയ കമ്പിവടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കുടുംബസ്വത്ത് അളന്ന് വേര്‍തിരിച്ച് തിട്ടപ്പെടുത്തി അധികൃതര്‍ സര്‍വേ കുറ്റി അടിച്ചിരുന്നു. എന്നാല്‍ രാമചന്ദ്രന്‍ സര്‍വ്വേകുറ്റി അടിച്ചത് ശരിയല്ലെന്ന് പറഞ്ഞ് കുറ്റി ഇളക്കിയെടുത്ത് മാറ്റുകയും പറമ്പിലെ കുരുമുളകുകള്‍ നശിപ്പിക്കുകയും ചെയ്തതായും പറയുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി 11മണിക്ക് ജനാര്‍ദനന്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും ഭാര്യ ശശികലയെയും മര്‍ദിക്കുകയായിരുന്നുവെന്നും രാമചന്ദ്രന്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad