Type Here to Get Search Results !

Bottom Ad

പൂച്ചക്കാട് മദ്രസക്ക് സാമൂഹിക വിരുദ്ധര്‍ തീയിട്ടു

പള്ളിക്കര (www.evisionnewsc): പൂച്ചക്കാട് റൗളത്തുല്‍ ഉലൂം മദ്രസക്ക് സാമൂഹിക വിരുദ്ധര്‍ തീയിട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് സംഭവം. വരാന്തയില്‍ വെച്ചിരുന്ന നൂറോളം പ്ലാസ്റ്റിക് കസേര കത്തിനശിച്ചു. മദ്രസക്ക് സമീപത്തെ വീട്ടുകാര്‍ തീപടരുന്നത് കണ്ടു നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. മദ്രസ കെട്ടിടത്തിലെ ഒരു മുറിയില്‍ രാത്രി വൈകും വരെയും മദ്രസ അധ്യാപകര്‍ ഉണ്ടാകാറുണ്ട്. വെള്ളിയാഴ്ച മദ്രസക്ക് അവധിയായതിനാല്‍ സംഭവ ദിവസം ആരും ഉണ്ടായിരുന്നില്ല. ഈതക്കം നോക്കിയാണ് തീയിട്ടത്. 

ഒരുപ്രശ്‌നവും ഇല്ലാതെ സമാധാനത്തില്‍ കഴിയുന്ന പ്രദേശത്ത് മദ്രസക്ക് തീയിട്ട സംഭവം ജനങ്ങളില്‍ ഭീതിയുളവാക്കി. ഇതിന്റെ ജനങ്ങളെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. വിവരമറിഞ്ഞ് ബേക്കല്‍ സി.ഐ, എസ്.ഐ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മദ്രസ കമ്മിറ്റി മുഖ്യമന്ത്രി, ഡി.ജി.പി എന്നിവരോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad