Type Here to Get Search Results !

Bottom Ad

വനിതാമതില്‍: പ്രതിപക്ഷം പറയുന്നത് നുണ, തെറ്റിദ്ധരിപ്പിക്കല്‍ അതിരുകടക്കുന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.co): വനിതാമതില്‍ വിജയമാകാന്‍ പോകുന്നു എന്നുറപ്പായതോടെ അതിനെ പൊളിക്കാനുള്ള തെറ്റിദ്ധാരണ പരത്തല്‍ അതിരു കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ വനിതകളുടേതു മാത്രമായിരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ട. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും വനിതാ മതില്‍. സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിച്ഛേദം എന്ന നിലയില്‍ രൂപപ്പെടുന്ന വനിതാ മതിലിനെ വര്‍ഗീയത കലര്‍ത്തി പൊളിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് വിലപ്പോവില്ല എന്ന് വനിതാ മതില്‍ തന്നെ ജനുവരി ഒന്നിന് തെളിയിക്കും. മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മതിലിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം ഉപയോഗിക്കില്ല. പ്രതിപക്ഷം ഇക്കാര്യത്തില്‍ നുണ പറയുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളും മതിലില്‍ അണിനിരക്കും. വനിതാ മതിലിനെ വര്‍ഗീയത കലര്‍ത്തി പൊളിക്കാനാണു പ്രതിപക്ഷ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനു കാരണമാകുമെന്നതിനാലാണു പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുന്നതെന്നാണു വിശദീകരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad