Type Here to Get Search Results !

Bottom Ad

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട്ട് മുസ്ലിം സ്ഥാനാര്‍ത്ഥി വേണ്ട: സാമുദായിക സന്തുലനം അനിവാര്യമെന്ന് കോണ്‍ഗ്രസ് സര്‍വെ


കാസര്‍കോട് (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുസ്ലിം സ്ഥാനാര്‍ത്ഥി വേണ്ടെന്ന് കോണ്‍ഗ്രസിന്റെ സ്വകാര്യ ഏജന്‍സി വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കാസര്‍കോട് മണ്ഡലം ഉള്‍പ്പടെ കണ്ണൂര്‍, വടകര, വയനാട് എന്നിവിടങ്ങളിലും സാമുദായിക സന്തുലനം അനിവാര്യമാണെന്നും വിലയിരുത്തല്‍. നേരത്തെ ഖാദര്‍ മാങ്ങാട്, ഷാഹിദാ കമാല്‍, ടി. സിദ്ദീഖ് എന്നിവരെയൊക്കെ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ കാസര്‍കോട്ട് മുസ്ലിം പ്രതിനിധി വേണ്ടെന്നും പകരം മലബാറില്‍ തന്നെ മറ്റൊരിടത്ത് മുസ്ലിം സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കണമെന്നുമാണ് കോണ്‍ഗ്രസ് സര്‍വെ ഏജന്‍സിയുടെ ശുപാര്‍ശ. 

കഴിഞ്ഞ തവണ കാസര്‍കോട്ട് നേരിയ ഭൂരിപക്ഷത്തിനാണ് ടി. സിദ്ദീഖ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ കാസര്‍കോട് മണ്ഡലം പിടിച്ചെടുക്കാന്‍ ഹിന്ദുത്വ വോട്ട് കൂടി ആകര്‍ഷിക്കുന്ന ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കണ്ടെത്തല്‍. കാസര്‍കോടിന് പുറമെ കണ്ണൂര്‍, വയനാട്, വടകര മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് സാമുദായിക പരിഗണന വേണമെന്നാണ് സര്‍വ്വെ പറയുന്നത്. അതേസമയം കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ പറ്റിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇല്ലെന്നത് നേതൃത്വത്തെ കുഴക്കുകയാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad