Type Here to Get Search Results !

Bottom Ad

ശബരിമല യുവതീ പ്രവേശനം: സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ ഉരുണ്ടുകളിച്ച് സര്‍ക്കാര്‍


(www.evisionnews.co) ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ ഉരുണ്ടുകളിച്ച് സര്‍ക്കാര്‍. വിഷയത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുമെന്നും എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് പ്രവേശനം നല്‍കുമെന്നും നിരന്തരം പറഞ്ഞിരുന്ന സര്‍ക്കാര്‍ മനിതി സംഘം ശബരിമല ദര്‍ശനം നടത്തുന്ന കാര്യത്തില്‍ ഹൈക്കോടതി നിരീക്ഷണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് അറിയിച്ചു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലവില്‍ ശബരിമലയില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി അംഗങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതു വരെ ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികള്‍ക്ക് അതിന് സാധിച്ചില്ല. ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാരും പൊലീസും പല തവണ പറയുന്നുണ്ടെങ്കിലും പ്രതിഷേധം കാരണം ദര്‍ശനം നടത്താന്‍ സാധിക്കില്ലെന്ന നിലപാടാണ് അവസാനം സ്വീകരിക്കുന്നത്.

ദര്‍ശനത്തിനായി വരുന്ന യുവതികളെ പിന്തരിപ്പിക്കുന്നതിനും പൊലീസ് ശ്രമിക്കുന്നുണ്ട്. നടപ്പന്തല്‍ വരെ കൊണ്ടു പോയ ശേഷം സന്നിധാനത്ത് പ്രതിഷേധം കാരണം പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മുമ്പ് പൊലീസ് നിലപാട് സ്വീകരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad