Type Here to Get Search Results !

Bottom Ad

എം.ടെക് സോയില്‍ ആന്റ് വാട്ടര്‍ എഞ്ചിനീയറിംഗില്‍ ഷഹീമത്ത് സുഹറക്ക് ഒന്നാം റാങ്ക്


കാസര്‍കോട് (www.evisionnews.co): കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ എം.ടെക് സോയില്‍ ആന്റ് വാട്ടര്‍ എഞ്ചിനീയറിംഗ് കോഴ്‌സില്‍ തവനൂര്‍ കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയും കാഞ്ഞങ്ങാട് പരപ്പ സ്വദേശനിയുമായ കെ.കെ ഷഹീമത്ത് സുഹറ ഒന്നാം റാങ്ക്. മണ്ണുത്തി കേരള അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണ്ണമെഡലും പുരസ്‌കാരവും ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മാനിച്ചു. പരപ്പ പട്‌ളത്തെ വ്യാപാരി സി.എന്‍ കുഞ്ഞാമു ഹാജിയുടെയും സി.എല്‍ താഹിറയുടെയും മകളാണ്. പരപ്പ ഗവ. ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍, പ്ലസ് ടു പഠനം.




Post a Comment

0 Comments

Top Post Ad

Below Post Ad