Type Here to Get Search Results !

Bottom Ad

പൃഥ്വിയ്ക്ക് പുറമെ രോഹിത്തും അശ്വിനും പുറത്ത്, ഇന്ത്യയ്ക്ക് തിരിച്ചടി


(www.evisionnews.co) പെര്‍ത്ത് ടെസ്റ്റില്‍ നിന്നും ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ആര്‍ അശ്വിനും രോഹിത്ത് ശര്‍മ്മയും പുറത്ത്. പരിക്കാണ് ഇരുവരേയും പുറത്തിരുത്താന്‍ ടീം ഇന്ത്യയെ നിര്‍ബന്ധിക്കുന്നത്. നേരത്തെ സന്നാഹ മത്സരത്തില്‍ പരിക്കേറ്റ ഓപ്പണര്‍ പൃഥ്വിഷായും പെര്‍ത്ത് ടെസ്റ്റിനുണ്ടാവില്ല. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അശ്വിന്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്കായി ആറ് വിക്കറ്റ് വീഴ്ത്തിയ താരം വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

എന്നാല്‍ രോഹിത് അഡ്ലയ്ഡ് ടെസ്റ്റില്‍ കാര്യമായി തിളങ്ങിയിരുന്നില്ല. 37, ഒന്ന് എന്നിങ്ങനെയായിരുന്നു രോഹിതിന്റെ സ്‌കോറുകള്‍. ഇതില്‍ ആദ്യ ഇന്നിങ്സില്‍ രോഹിതിന്റെ സ്‌കോര്‍ ഇന്ത്യയ്ക്ക് അശ്വാസം നല്‍കുന്നതായിരുന്നു. വിക്കറ്റുകള്‍ ഒരുഭാഗത്ത് കൊഴിയവെ പുജാരക്ക് പിന്തുണകൊടുത്ത് ടീം സ്‌കോറിങ് ഉയര്‍ത്താന്‍ രോഹിതിനായി. 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യക്ക് ലഭിക്കുകയും ചെയ്തിരുന്നു.

അതേസമയം അശ്വിന്‍, രോഹിത് എന്നിവര്‍ക്ക് പകരക്കാരായി രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവര്‍ ടീമിലെത്തിയേക്കും. പെര്‍ത്തിലെ പിച്ച് പേസര്‍മാരെ തുണക്കുന്നതാണ്. നാളെയാണ് മത്സരം ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad