കൊച്ചി (www.evisionnews.co): പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ഒമര്‍ലുലുവിന്റെ ഒരു അഡാര്‍ ലൗ റിലീസിനൊരുങ്ങുന്നു. പല കാരണങ്ങള്‍ കൊണ്ടും വൈകിയ ചിത്രത്തിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019ലെ ഫെബ്രുവരി 14ന് പ്രണയദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന്് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചു.
ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വൈറലായിരുന്നു. എന്നാല്‍ ഇത്രയും ഹൈപ്പില്‍ നില്‍ക്കുമ്പോഴും ചിത്രം പുറത്തിറങ്ങാത്തത് ആരാധകരെ നിരാശരാക്കി.

Post a Comment
0 Comments