Type Here to Get Search Results !

Bottom Ad

പി.സി ജോര്‍ജ്ജിന് ചീമുട്ടയേറ്: വീട്ടില്‍ കയറി തരാമെടാ, കിടന്നുറങ്ങാമെന്ന് കരുതേണ്ടെന്ന് വേദിയിലിരുന്ന് മറുപടി


തിരുവനന്തപുരം (www.evisionnews.co): ബി.ജെ.പി പാളയത്തിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്ന പി.സി ജോര്‍ജിന് ഡി.വൈ.എഫ്.ഐക്കാരുടെ ചീമുട്ടയേറ്. പൂഞ്ഞാര്‍ എം.എല്‍.എ പങ്കെടുത്ത പരിപാടിയിലേക്ക് പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയായിരുന്നു. പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഘര്‍ഷം.

റോഡ് ഉദ്ഘാടനം വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ പ്രതിഷേധക്കാര്‍ രംഗത്തു വന്നത്. ഉടന്‍ തന്നെ വേദിയിലെ മൈക്കിലൂടെ ഭീഷണി പ്രസംഗം നടത്തിയ പി.സി ജോര്‍ജ് ചീമുട്ടയെറിഞ്ഞവനെ വീട്ടില്‍കയറി തല്ലുമെന്ന് പറഞ്ഞു. ഞാന്‍ അങ്ങോട്ട് വരാമെടാ. നീയൊന്നും വീട്ടില്‍ കിടന്ന് ഉറങ്ങുമെന്ന് കരുതണ്ട. മൈക്കിലൂടെ പി.സി ജോര്‍ജ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad