Type Here to Get Search Results !

Bottom Ad

കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ചാ കേസ്: അറസ്റ്റിലായ പ്രതി റിമാന്റില്‍

കാസര്‍കോട് (www.evisionnews.co): കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ചാ കേസില്‍ രണ്ടു വര്‍ഷത്തിന് ശേഷം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. രാജസ്ഥാന്‍ ഗദര്ചൗക്ക് സ്വദേശി യാദിറാം രാംലാലിനെയാണ് കാസര്‍കോട് സബ് ജയിലിലടച്ചത്. 2016 ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയായിരുന്നു സുമംഗലി ജ്വല്ലറിയില്‍ കവര്‍ച്ചനടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഗദര്ചൗക്ക് രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലെ കവര്‍ച്ചക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് രാജസ്ഥാന്‍ ജയിലില്‍ കഴിയവേ ഒരു ദിവസത്തെ ചോദ്യം ചെയ്യലിനായാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയത്. കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് കാസര്‍കോട് കോടതി ആവശ്യപ്പെട്ടതനുസരിച്ച് രാജസ്ഥാന്‍ പോലീസാണ് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയത്. 




Post a Comment

0 Comments

Top Post Ad

Below Post Ad