Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം: രണ്ടുപേര്‍ക്ക് കുത്തേറ്റു


കാസര്‍കോട് (www.evisionnews.co): സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നം പുറത്തുനിന്നുള്ളവര്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ എര്‍മാളത്താണ് സംഭവം. ചെര്‍ക്കള എര്‍മാളത്തെ സിദ്ദീഖ് (24), സൈനുദ്ധീന്‍ (30) എന്നിവര്‍ക്കാണ് കുത്തേറ്റത്. 

സ്‌കൂളില്‍ റാഗിംഗുമായി ബന്ധപ്പെട്ട് ചെര്‍ക്കളയിലെയും എര്‍മാളത്തെയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഇത് യുവാക്കള്‍ ഏറ്റെടുത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേ തുടര്‍ന്നാണ് അഞ്ചംഗ സംഘം എര്‍മാളത്തെ യുവാക്കള്‍ ഇരിക്കുന്ന സ്ഥലത്തെത്തിയത്. പരസ്പരം വാക്ക്പോരിനിടെ പൊട്ടിച്ച കുപ്പികൊണ്ട് യുവാക്കളെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad