
വാഷിംഗ്ടണ്‍ (www.evisionnews.co): ലോസ് ആഞ്ചല്‍സിലെ അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി.
അതേസമയം, സുനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യത്തെ ഭൂചലനത്തിന് ശേഷം പലരും തിരികെ കെട്ടിടങ്ങളിലേക്ക് കയറി. എന്നാല്‍ തുടര്‍ന്നും ചെറുചലനമുണ്ടായതോടെ പലരും കെട്ടിടങ്ങള്‍ക്ക് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
Post a Comment
0 Comments