(www.evisionnews.co) ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നു വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി 190 മത- സാമുദായിക സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്.
കോര്‍കമ്മിറ്റിക്ക് ശേഷം തീരുമാനം പറയാമെന്ന നിലപാടിലാണ് എസ്എന്‍ഡിപി എടുത്തിരിക്കുന്നത്. യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. എന്‍.എസ്.എസ് ആണ് യുവതീപ്രവേശന പ്രശ്നത്തില്‍ ആചാരങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയും സ്വന്തം നിലയ്ക്ക് കക്ഷിചേരുകയും ചെയ്തത്. നവോത്ഥാന പാരന്പര്യവും മൂല്യവും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും അതിനാണ് യോഗം ചേരുന്നതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Post a Comment
0 Comments