Type Here to Get Search Results !

Bottom Ad

ഐ.പി.എല്‍ താരലേല പട്ടികയില്‍ തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനും


കാസര്‍കോട് (www.evisionnews.co): ഐ.പി.എല്‍ താരലേല പട്ടികയില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനും. മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. മൂന്നുവര്‍ഷം മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള കെസിഎയുടെ അവാര്‍ഡ് അസ്ഹറുദ്ദീന് ലഭിച്ചിരുന്നു. നിലവില്‍ കേരളാ രഞ്ജി ടീമിലാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. 

അസ്ഹറുദ്ദീനൊപ്പം മറ്റു ഏഴു മലയാളികളും താരലേലത്തില്‍ ഇടംനേടിയിട്ടുണ്ട്. സച്ചിന്‍ ബേബി, ജലജ് സക്സേന, വിഷ്ണു വിനോദ്, അരുണ്‍ കാര്‍ത്തിക്, സന്ദീപ് വാര്യര്‍, എം.ഡി നിതീഷ്, അക്ഷയ് ചന്ദ്രന്‍ എന്നിവരാണ് താരലേല പട്ടികയില്‍ ഇടംപിടിച്ചത്. താരലേല പട്ടികയില്‍ ഇടംപിടിച്ച സച്ചിന്‍ ബേബി നേരത്തെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി ജഴ്സി അണിഞ്ഞിരുന്നു. എന്നാല്‍ കാര്യമായ പ്രകടനം കാഴ്ച വെക്കാന്‍ സച്ചിന്‍ ബേബിക്കായിരുന്നില്ല. ഈമാസം 18ന് ജയ്പൂരില്‍ വെച്ചാണ് താരലേലം നടക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad