കാസര്‍കോട് (www.evisionnews.co): കര്‍ണാടക വനാതിര്‍ത്തിയില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജാ (50)ണ് മരിച്ചത്. പട്രോളിംഗ് നടത്തുകയായിരുന്ന കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോര്‍ജിന് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. നാലുപേരാണ് മൃഗവേട്ടക്കായി കര്‍ണാടക വനത്തിലേക്ക് പോയതെന്നാണ് സൂചന. ഇതില്‍ ഒരാളെ കുറിച്ച് ഒരു വിവരവുമില്ല. സോഫിയാണ് മരിച്ച ജോര്‍ജിന്റെ ഭാര്യ. മാതാവ്: മനിയക്കുട്ടി. മക്കള്‍: ജോസഫ്, വര്‍ഗീസ്, തോമസ്. സഹോദരങ്ങള്‍: ബേബി, മേരി, വത്സമ്മ, ജെയിംസ്, ജോണ്‍, ലൂയിസ്.

Post a Comment
0 Comments