കാസര്‍കോട് (www.evisionnews.co): കുമ്പള അനന്തപുരത്ത് ജെ.സി.ബി കുഴിയിലേക്ക് മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. മാന്യ സ്വദേശി മനീഷ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. ജെ.സി.ബി പിറകോട്ടെടുക്കുമ്പോള്‍ ഒന്നര മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ജെ സി ബി യുടെ അടിയില്‍പ്പെട്ട യുവാവ് സംഭവസ്ഥലത്ത് മരിച്ചു.
വിവരമറിഞ്ഞെത്തിയ കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസും കാസര്‍കോട് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തേടുക്കെടുത്തത്. കാസര്‍കോട് ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ കെ. അരുണ്‍, ലീഡിംഗ് ഫയര്‍മാന്‍ സതീശന്‍, ഫയര്‍മാന്മാരായ രോഹിത്, ഹരി, കെ. സുകുമാരന്‍, സജിത്ത്, വിഷ്ണു ഡ്രൈവര്‍മാരായ അനൂപ്, അനീഷ്, പ്രസീത്, ഹോം ഗാര്‍ഡ് നാരായണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment
0 Comments