കാസര്‍കോട് (www.evisionnews.co): യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദുസമാജോത്സവം പരിപാടിയുടെ പ്രചാരണത്തിനായി കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാചകങ്ങളുള്ളതായി ആക്ഷേപം. നുള്ളിപ്പാടി, ജെ.പി കോളനി എന്നീ പ്രദേശങ്ങളിലടക്കം സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളിലാണ് ഇസ്്‌ലാം മതത്തെയും മുസ്്‌ലിം രാജാക്കന്മാരെയും അവഹേളിക്കുന്ന തരത്തിലും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുമുള്ള വാചകങ്ങള്‍ ഉള്‍പ്പെടുത്തി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ഇതിനെതിരെ സോഷ്യല്‍ മീഡിയിലടക്കം പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെടുകയും വര്‍ഗീയ പരാമര്‍ശമുള്ള ഭാഗം സ്റ്റിക്കറൊട്ടിച്ച് മറക്കുകയുമായിരുന്നു. എന്നാല്‍ നിലവില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് പകരം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന വാചകങ്ങള്‍ സ്റ്റിക്കറൊട്ടിച്ച് മറച്ച പൊലീസ് നടപടിക്കെതിരെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്. പരിപാടിയുടെ 24മണിക്കൂര്‍ മുമ്പ് മാത്രം നഗരത്തില്‍ ഫ്‌ളക്‌സ് സ്ഥാപിക്കാനും കൊടി തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കാനും അനുമതി നല്‍കാറുള്ള പൊലീസ് വര്‍ഗീയ ഇളക്കിവിടുന്ന ഇത്തരം ചെയ്തിക്കെതിരെ കണ്ണടക്കുകയാണെന്നും പരാതിയുണ്ട്.
ഡിസംബര്‍ 16നാണ് ദേശീയ തലത്തില്‍ വര്‍ഗീയ പ്രചാരകനെന്ന് മുദ്രകുത്തപ്പെട്ട യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവം പരിപാടി നടക്കുന്നത്. വര്‍ഗീയ പ്രചാരണം ലക്ഷ്യമാക്കിയുള്ള പരിപാടിക്ക് കാസര്‍കോട്ട് അനുമതി നല്‍കിയ പൊലീസ് നടപടിക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം വ്യാപകമായിരുന്നു.

Post a Comment
0 Comments