കാസര്‍കോട് (www.evisionnews.co): അന്യജില്ലകളില്‍ നിന്നടക്കമുള്ള ആശുപത്രി മാലിന്യങ്ങള്‍ നെല്ലിക്കട്ടയില്‍ തള്ളിയ സംഭവത്തിലെ മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്ന് കാസര്‌കോടിനൊരിടം കൂട്ടായ്മ ആവശ്യപ്പെട്ടു. മാലിന്യ നിക്ഷേപത്തിന് കൂട്ടുനിന്ന മുഴുവന്‍ പേരെയും കണ്ടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ കാസര്‍കോടിനൊരിടം ചൂണ്ടിക്കാട്ടി.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തിയ മാലിന്യങ്ങള്‍ മണ്ണിട്ട് മൂടുകയാണുണ്ടായത്. ഉപയോഗിച്ച സൂചി, സിറിഞ്ച്, രക്ത കൈമാറിയ കുപ്പികള്‍ അടക്കമുള്ളവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അവ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും 'കാസര്‍കോടിനൊരിടം' ആവശ്യപെട്ടു. ആരോഗ്യ സംരക്ഷണത്തിന് ബാധ്യതയുള്ള ആശുപത്രികള്‍ തന്നെ പൊതുജനാരോഗ്യത്തിനു ഭീഷണിയായി. പകര്‍ച്ചാവ്യാധികള്‍ക്ക് കാരണമായേക്കാവുന്ന തരത്തില്‍ ആശുപത്രി മാലിന്യങ്ങള്‍ പൊതുജന കേന്ദ്രത്തില്‍ നിക്ഷേപിക്കുന്നത് അങ്ങേയറ്റം ഗൗരവകരമായ കുറ്റമാണ്.
ഇത്തരം ആശുപത്രികള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കണമെന്നും 'കാസര്‍കോടിനൊരിടം' ആവശ്യപ്പെട്ടു. സുബിന്‍ ജോസ്, കെ.പി.എസ് വിദ്യാനഗര്‍, അഹ്റാസ് അബൂബക്കര്‍, വാസില്‍ മുഹമ്മദ്, സഫ്വാന്‍ വിദ്യാനഗര്‍, ശ്രീരാജ്, അഖില്‍ രാജ്, തുളസീധരന്‍ ബാലകൃഷ്ണന്‍, ഗൗതം, കിരണ്‍ ഇരിയണി സംസാരിച്ചു.

Post a Comment
0 Comments