
പത്തനംതിട്ട (www.evisionnews.co): ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. പൊലീസിന്റെ ആവശ്യപ്രകാരമാണ് സന്നിധാനം മുതല്‍ ഇലവുങ്കല്‍ വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ ഡിസംബര്‍ 16 വരെ നീട്ടി ജില്ലാ കലക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭാ മന്ദിരത്തിനു മുമ്പില്‍ യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹവും സെക്രട്ടേറിയറ്റ് പടിക്കല്‍ ബിജെപി നേതാവ് സി.കെ.പത്മനാഭന്‍ നിരാഹാരവും തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങളായി പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയാണെങ്കിലും സന്നിധാനത്തെ സംഘര്‍ഷ സാധ്യത പൂര്‍ണമായി ഇല്ലാതായിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. തീര്‍ത്ഥാടകരുടെ വാഹനയാത്ര, സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്ന് ഓഴിവാക്കി. ഒറ്റയ്ക്കോ കൂട്ടമായോ തീര്‍ത്ഥാടകര്‍ എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ വിലക്കില്ല. എന്നാല്‍ നിരോധനാജ്ഞയുള്ള മേഖലയില്‍ സംഘം ചേരല്‍, പൊതുയോഗം, പ്രകടനം, വഴി തടയല്‍ എന്നിവ നിരോധിച്ചു.
Post a Comment
0 Comments