തിരുവനന്തപുരം (www.evisionnews.co): അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ കനത്ത നിരാശയിലായിലാണ് ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായിരിക്കെ കനത്ത ആശങ്കയിലാണ് ബിജെപി പാളയം. അതേസമയം, സംസ്ഥാന നേതാക്കളിലും ഈ നിരാശ പ്രതിഫലിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപി നേതാക്കളെല്ലാം തോല്‍വിയെ കുറിച്ച് മൗനംതുടരുകയാണ്.
ഇതിനിടയില്‍ വിഭാഗീയതും പുറംതോട് പൊളിച്ച് പുറത്തായതോടെ ബിജെപി വമ്പന്‍ വെട്ടിലായിരിക്കുകയാണ് കേരളത്തില്‍. കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് തിരിച്ചുവരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കുമ്മനത്തോട് പോയി ചോദിക്കാനാണ് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞതോടെയാണ് വീണ്ടും വിഭാഗീയത വ്യക്തമായത്.

Post a Comment
0 Comments