കാസര്‍കോട് (www.evisionnews.co): കടബാധ്യതയെ തുടര്‍ന്ന് മണ്ണെണ്ണ കുടിച്ച് അവശനിലയിലായ യുവാവ് മരിച്ചു. മധൂര്‍ കൊല്ലങ്കാനത്തെ സോമനായ്കിന്റെ മകന്‍ ഗണേഷ്നായ്ക് (34) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വെച്ച് മണ്ണെണ്ണ കുടിച്ചത്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. മാതാവ്: ദേവകി. സഹോദരന്‍: പരമേശ്വര നായ്ക്.

Post a Comment
0 Comments