
കാസര്‍കോട് (www.evisionnews.co): 12ലക്ഷം രൂപയുമായി കടന്നുകളഞ്ഞ ഡ്രൈവറെ ഒരു വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റു ചെയ്തു. കോട്ടൂര്‍ ചേക്കോട്ടെ സി.കെ നാരായണനെ (46)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കുന്നിലെ മുനീറിന്റെ പരാതിയിലാണ് നാരായണനെതിരെ പോലീസ് കേസെടുത്തത്.
2017ലാണ് സംഭവം. ഡോറ ചിക്കന്‍ സെന്റര്‍ നടത്തുന്ന മുനീര്‍ തമിഴ്നാട്ടിലെ ഹാച്ചെറിയില്‍ നിന്നും കോഴിമുട്ട വാങ്ങിക്കൊണ്ടുവരാനായി നാരായണന് പണം ഏല്‍പിക്കുകയായിരുന്നു. എന്നാല്‍ കോഴിമുട്ട വാങ്ങി നല്‍കാനോ പണം തിരിച്ചുനല്‍കാനോ തയാറാകാത്തതോടെ മുനീര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വഞ്ചനാകുറ്റം ചുമത്തി നാരായണനെതിരെ പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post a Comment
0 Comments