Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി (www.evisionnews.co): അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും വായ്പ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ല. 'കോണ്‍ഗ്രസും മറ്റുപ്രതിപക്ഷ പാര്‍ട്ടികളും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനായി സമ്മര്‍ദ്ദം ശക്തമാക്കും. കടങ്ങള്‍ എഴുതി തള്ളുന്നില്ലെങ്കില്‍ മോദിജിയെ ഉറങ്ങാന്‍ അനുവദിക്കില്ല', ഡല്‍ഹിയില്‍ രാഹുല്‍ പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് വിജയം ജനങ്ങളുടെ വിജയമാണ്. ഇന്ത്യയിലെ യഥാര്‍ത്ഥ പോരാട്ടം ഒരു വശത്ത് കര്‍ഷകരും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും മറു വശത്ത് വന്‍കിട വ്യവസായികളും തമ്മിലുള്ളതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 

കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മൂന്നര ലക്ഷം കോടി രൂപ ജനങ്ങളില്‍ നിന്ന് തട്ടിയെടുത്ത മോദി അത് അതിസമ്പന്നരുടെ പോക്കറ്റിലിട്ടതായി അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ഒരു രൂപയുടെ വായ്പ പോലും എഴുതി തള്ളാന്‍ മോദി തയാറായില്ല. എന്നാല്‍ അധികാരമേറ്റ ഉടന്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി. നേരത്തെ കര്‍ണാടക ഗവണ്മെന്റും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad