കാസര്‍കോട് (www.evisionnews.co): ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായിരുന്ന ജോണി ക്രസ്റ്റേയുടെ നിര്യാണംമൂലം ഒഴിവുവന്ന സ്ഥാനത്തേക്ക് നിലവിലെ ജില്ലാ സെക്രട്ടറിയായ ബഷീര്‍ താല്‍പനാജെയെ തെരഞ്ഞെടുത്തു. കാസര്‍കോട് ചേര്‍ന്ന ജില്ലാ
കമ്മിറ്റി യോഗത്തില്‍ ഫെഡറേഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി ആന്റണി ബാബു, അഡ്വ. കെ.എക്‌സ് സേവ്യര്‍, സംസ്ഥാന ട്രഷറര്‍ ജോണ്‍ പഴേരി, ജില്ലാ വൈസ് പ്രസിഡണ്ട് ദിവാകര വായാടി, കരീം താല്‍പനാജെ, ജിന്‍സി ജോണ്‍, രഘു ഏരിയണ്ണി, സിറില്‍ ഡി. സുയോസ സംബന്ധിച്ചു.

Post a Comment
0 Comments