ബേഡകം (www.evisionnews.co): എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന ആരോപണത്തിന് വിധേയനായ സി.പി.എം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മലയോരത്തെ പ്രാദേശിക നേതാവാണ് നടപടിക്ക് വിധേയനായത്. ഒരാഴ്ച്ച മുമ്പ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി നേതാവിന്റെ പിടിയില്‍ നിന്നും കുതറിയോടി വീട്ടിലെത്തി വിവരം പറയുകയും തുടര്‍ന്ന് രക്ഷിതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് രൂപം നല്‍കിയിരിക്കുകയാണ്.
ഇതിനു പിന്നാലെ പ്രാദേശിക കമ്മിറ്റിയുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് ആരോപണ വിധേയനായ നേതാവിനോട് വിശദീകരണം തേടി. എന്നാല്‍ മറുപടി നല്‍കാതെ ഇയാള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുത്ത ഏരിയ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം ആരോപണ വിധേയനായ നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തത്.

Post a Comment
0 Comments