Type Here to Get Search Results !

Bottom Ad

ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ കാസര്‍കോട്ടെ എസ്.ഐ മരിച്ചു


കാസര്‍കോട് (www.evisionnews.co): തിരുവനന്തപുരത്ത് ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട്ടെ എസ്.ഐ മരിച്ചു. കാസര്‍കോട് ടെലി കമ്മ്യൂണിക്കേഷന്‍ യൂണിറ്റ് എസ്.ഐയും കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശിയുമായ പുത്തനാനിക്കല്‍ വീട്ടില്‍ സോജി ജോസഫ് (38) ആണ് മരിച്ചത്. കഴിഞ്ഞ 15നാണ് അപകടമുണ്ടായത്. 

തിരുവനന്തപുരം വലിയമലയില്‍ സോജി സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ കെ എസ് ആര്‍ ടി സി ബസിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കോടിക്കുകയായിരുന്നയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സോജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പോലീസ് കരാട്ടെ അംഗമായിരുന്ന സോജി പരിശീലനത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് പോയത്. പരേതനായ ജോസഫ്- മേഴ്‌സി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനു. ജോഹന്‍ മകനാണ്. ഏക സഹോദരി ഷെറിന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad