കാസര്‍കോട് (www.evisionnews.co): പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പത്തു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചെര്‍ക്കള പാടിയിലെ പ്രജീഷിനെ (26) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷയില്‍ പലയിടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ചൈല്‍ഡ് ലൈനിന്റെ പരാതിയിലാണ് വിദ്യാനഗര്‍ പോലീസ് പ്രജീഷിനെതിരെ കേസെടുത്തത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.

Post a Comment
0 Comments