കാസര്‍കോട് (www.evisionnews.co): പത്തു മാസം പ്രായമുള്ള കുഞ്ഞ് വീണ് മരിച്ചു. കീഴൂരിലെ മത്സ്യത്തൊഴിലാളി മുനവ്വറിന്റെ മകന്‍ മുഹമ്മദ് ആദിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് മുനവ്വര്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. കുഞ്ഞ് പിറന്നതോടെ ഇരുവരും തമ്മിലും ഇവരുടെ വീട്ടുകാരും തമ്മിലും വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിനെ അറിയിച്ചതായാണ് വിവരം. ഇതിനിടയില്‍ കുട്ടി വീണു മരിച്ചതായാണ് പരാതി. മാതാവ്: മറിയം. ദമ്പതികളുടെ ഏക മകനാണ്. മരണത്തില്‍ കുട്ടിയുടെ മാതാവിന്റെ ഉമ്മ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

Post a Comment
0 Comments