Type Here to Get Search Results !

Bottom Ad

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റും മേല്‍പ്പാലവും വരുന്നു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നു പ്ലാറ്റ് ഫോമുകള്‍ക്കുമായി രണ്ടുലിഫ്റ്റ് സ്ഥാപിക്കാന്‍ തീരുമാനം. ഇന്നലെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ റയില്‍വെ ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജരാണ് ഇക്കാര്യം കമ്മീഷനെ രേഖാമൂലം അറിയിച്ചത്. രണ്ടും മൂന്നും പ്ലാറ്റ് ഫോമുകള്‍ ഇരുവശങ്ങളിലാണ്. ഒന്നും രണ്ടും മൂന്നും പ്ലാറ്റ് ഫോമുകള്‍ക്കാണ് രണ്ട് ലിഫ്റ്റ് സ്ഥാപിക്കുന്നത്. 

സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ലിഫ്റ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ സ്വമേധയാ കേസെടുത്ത് റെയില്‍വേയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. 

നിലവിലുള്ള മേല്‍പ്പാലത്തിന് പുറമെ പ്ലാറ്റ് ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഒരു മേല്‍പ്പാലം കൂടി നിര്‍മിക്കും. ടെണ്ടര്‍ നടപടികള്‍ക്ക് ശേഷം നിര്‍മാണം ആരംഭിക്കും. എസ്‌കലേറ്റര്‍ സ്ഥാപിക്കണമെന്ന ആവശ്യം സാങ്കേതിക തടസങ്ങള്‍ കാരണം പരിഗണിക്കാനാവില്ലെന്നും റെയില്‍വേ അറിയിച്ചു. എസ്‌കലേറ്റര്‍ സ്ഥാപിക്കണമെങ്കില്‍ ഒരു ദിവസം ഒരു ലക്ഷം യാത്രക്കാര്‍ സ്റ്റേഷനിലെത്തണം. കാസര്‍കോട് സ്റ്റേഷനില്‍ 13,470 യാത്രക്കാര്‍ മാത്രമാണ് ഒരുദിവസം എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad