കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ പരേതനായ മാരപ്പയുടെ മകന്‍ പ്രജുലാ (25)ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ മഞ്ചേശ്വരം തീര്‍ത്തേശ്വര റെയില്‍വേ ട്രാക്കിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു.
മാതാവ് പുഷ്പയും പ്രജുലും മാത്രമായിരുന്നു വീട്ടില്‍ താമസം. പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചിരുന്നു. ഏക സഹോദരന്‍ പ്രകാശ് ബംഗളൂരുവിലാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Post a Comment
0 Comments