Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍


തിരുവനന്തപുരം (www.evisionnews.co): ബി.ജെ.പി സമരപന്തലിന് മുന്നില്‍ അയ്യപ്പഭക്തന്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് സമീപമാണ് സംഭവം. മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad